Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sarthak Siddhanth

സാ​ർ​ത്ഥ​ക് സി​ദ്ധാ​ന്ത്- നേ​രു​ള്ള പോ​രാ​ട്ട​ത്തി​ന്‍റെ പേ​ര്!

കൊച്ചേട്ടന്‍റെ കത്ത്

പ്രി​യ ഡി​സി​എ​ൽ കു​ടും​ബാം​ഗ​ങ്ങ​ളേ,

പ്രി​യ ഡി​സി​എ​ൽ കു​ടും​ബാം​ഗ​ങ്ങ​ളേ,അ​ർ​ത്ഥ​മി​ല്ലാ​ത്ത ചി​ത്താ​ന്ത​ങ്ങ​ൾ​ക്കാ​യി വീ​ട്ടി​ലും നാ​ട്ടി​ലും സ​മ​ര​പ​ര​ന്പ​ര​ക​ൾ ന​ട​ത്തു​ന്ന നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ൾ​ക്കു മു​ന്നി​ൽ, വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ൾ​ക്കു മു​ന്നി​ൽ, ഇ​താ അ​ർ​ഥ​മു​ള്ള സി​ദ്ധാ​ന്ത​ങ്ങ​ളി​ലൂ​ടെ പു​തു വി​പ്ല​വ​ത്തി​ന്‍റെ വി​സി​ൽ മു​ഴ​ക്കു​ന്ന ഒ​രു വി​ദ്യാ​ർ​ഥി  പ്ര​തി​ഭ! സാ​ർ​ത്ഥ​ക് സി​ദ്ധാ​ന്ത്!ഝാ​ർ​ഖ​ണ്ഡ് സം​സ്ഥാ​ന​ത്തെ റാ​ഞ്ചി ന​ഗ​ര​ത്തി​ൽ നി​ന്നും, സ്വ​ന്തം ബ്ലോ​ഗി​ലൂ​ടെ ഇ​ന്ത്യ​ൻ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യെ മു​ഴു​വ​ൻ ഇ​ള​ക്കി മ​റി​ക്കു​ന്ന ഈ 17​കാ​ര​ൻ പ്ല​സ്ടു വി​ദ്യാ​ർ​ത്ഥി​യെ​ക്കു​റി​ച്ചാ​ക​ട്ടെ, ഇ​ന്ന​ത്തെ കൊ​ച്ചേ​ട്ട​ന്‍റെ ക​ത്ത്!

“അ​സ​തോ മാ ​സ​ത്ഗ​മ​യ” എ​ന്ന ആ​ദ​ർ​ശ​വു​മാ​യി 1962 ജൂ​ലൈ ഒ​ന്നി​ന് ഒൗ​ദ്യോ​ഗി​ക​മാ​യി ആ​രം​ഭി​ച്ച സെ​ൻ​ട്ര​ൽ ബോ​ർ​ഡ് ഓ​ഫ് സെ​ക്ക​ൻ​ഡ​റി എ​ഡ്യൂ​ക്കേ​ഷ​ൻ (CBSE) ഇ​ന്ന് ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും മി​ക​വു​റ്റ വി​ദ്യാ​ദാ​ന സം​വി​ധാ​ന​ങ്ങ​ളി​ൽ ഒ​ന്നാ​ണ്.

30000 -ൽ ​അ​ധി​കം അ​ഫി​ലി​യേ​റ്റ​ഡ് വി​ദ്യാ​ല​യ​ങ്ങ​ളി​ലാ​യി 3 കോ​ടി​യി​ലേ​റെ വി​ദ്യാ​ർ​ത്ഥി​ക​ൾ പ​ഠി​ക്കു​ന്ന സി​ബി​എ​സ്ഇ സി​ലി​ബ​സി​ൽ ഇ​ക്ക​ഴി​ഞ്ഞ ബോ​ർ​ഡ് എ​ക്സാ​മി​ന് പ​ത്തി​ലും പ​ന്ത്ര​ണ്ടി​ലും മാ​ത്രം പ​രീ​ക്ഷ എ​ഴു​തി​യ​ത് 42 ല​ക്ഷം വി​ദ്യാ​ർ​ത്ഥി​ക​ളാ​ണ്. ഇ​തി​ൽ പ്ല​സ്ടു പ​രീ​ക്ഷ എ​ഴു​തി​യ 17.8 ല​ക്ഷം വി​ദ്യാ​ർ​ത്ഥി​ക​ളി​ൽ ഒ​രാ​ളാ​ണ് ന​മ്മു​ടെ ക​ഥാ​നാ​യ​ക​നാ​യ സാ​ർ​ത്ഥ​ക് സി​ദ്ധാ​ന്ത്.

സാ​ർ​ത്ഥ​ക് എ​ങ്ങ​നെ​യാ​ണ് താ​ര​മാ​യ​ത് എ​ന്ന് കൂ​ട്ടു​കാ​ർ​ക്ക് അ​റി​യാ​മോ?ഇ​ക്ക​ഴി​ഞ്ഞ പ്ല​സ്ടു പ​രീ​ക്ഷ​യു​ടെ ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ൾ ഡി​ജി​റ്റ​ലാ​യി പ​രി​ശോ​ധി​ക്കു​വാ​ൻ, സി​ബി​എ​സ്ഇ, ഓ​ണ്‍ സ്ക്രീ​ൻ മാ​ർ​ക്കിം​ഗ് (OSM) എ​ന്ന സം​വി​ധാ​ന​മാ​ണ് സ്വീ​ക​രി​ച്ച​ത്! ഇ​ത​നു​സ​രി​ച്ച് മൂ​ല്യ​നി​ർ​ണ​യം ന​ട​ത്തി പ്ര​ഖ്യാ​പി​ച്ച 2025-26 ലെ ​സി​ബി​എ​സ്ഇ പ്ല​സ്ടു പ​രീ​ക്ഷാ​ഫ​ല​ത്തി​നെ​തി​രെ വി​ദ്യാ​ർ​ത്ഥി​ക​ളി​ൽ നി​ന്ന് വ്യാ​പ​ക​മാ​യ ആ​ക്ഷേ​പ​വും പ്ര​തി​ഷേ​ധ​വു​മാ​ണ് രാ​ജ്യ​മെ​ങ്ങും അ​ല​യ​ടി​ച്ച​ത്.

നി​ര​വ​ധി വി​ദ്യാ​ർ​ത്ഥി​ക​ൾ മാ​ർ​ക്ക് സം​ബ​ന്ധ​മാ​യ പ​രാ​തി​ക​ളു​മാ​യി മു​ന്നോ​ട്ടു വ​ന്നു.പ​തി​നാ​യി​ര​ക്ക​ണ​ക്കി​നു വി​ദ്യാ​ർ​ത്ഥി​ക​ൾ വി​ലാ​പ​വും പ​രി​ഭ​വു​മാ​യി വി​ഷ​മി​ച്ച​പ്പോ​ൾ, ഇ​ത്ര അ​ശ്ര​ദ്ധ​മാ​യും തെ​റ്റാ​യും വി​ല​യി​രു​ത്ത​ൽ ന​ട​ത്തി​യ ക​ന്പ​നി​യേ​ത് എ​ന്നാ​ണ് സാ​ർ​ത്ഥ​ക് അ​ന്വേ​ഷി​ച്ച​ത്. വി​വ​രാ​വ​കാ​ശ​ത്തി​ലൂ​ടെ ല​ഭി​ച്ച ത​ന്‍റെ പ​രീ​ക്ഷാ​പേ​പ്പ​റു​ക​ൾ പ​രി​ശോ​ധി​ച്ച സാ​ർ​ത്ഥ​ക് ഞെ​ട്ടി​പ്പോ​യി!

ഡി​ജി​റ്റ​ൽ മൂ​ല്യ​നി​ർ​ണ​യ​ത്തി​നാ​യി സ്കാ​ൻ ചെ​യ്ത ത​ന്‍റെ പ​ല പേ​ജു​ക​ളും അ​വ്യ​ക്ത​മാ​ണ്! എ​ന്നി​ട്ടും ത​ന്‍റെ പേ​പ്പ​റു​ക​ൾ​ക്ക് ആ​രോ തോ​ന്നി​യ​പോ​ലെ മാ​ർ​ക്കി​ട്ടി​രി​ക്കു​ന്നു!ഈ ​തി​രി​ച്ച​ടി​യി​ൽ ത​ന്‍റെ സ്വ​പ്ന​ങ്ങ​ൾ ത​ക​ർ​ന്ന​ടി​യാ​ൻ സാ​ർ​ത്ഥ​ക് അ​നു​വ​ദി​ച്ചി​ല്ല. പ​ക​രം, ഒ​റ്റ​യ്ക്ക് പോ​രാ​ടാ​ൻ അ​വ​ൻ തീ​രു​മാ​നി​ച്ചു. മൂ​ല്യ​നി​ർ​ണ​യി​ത്തി​ലെ പി​ഴ​വ്, അ​ത് ചെ​യ്ത ക​ന്പ​നി​യു​ടെ തെ​റ്റാ​ണ് എ​ന്ന് തു​ട​ർ​ച്ച​യാ​യ അ​ന്വേ​ഷ​ണ​ത്തി​ലൂ​ടെ സാ​ർ​ത്ഥ​ക് തി​രി​ച്ച​റി​ഞ്ഞു.

മൂ​ല്യ​നി​ർ​ണ​യ​ത്തി​നാ​യി ടെ​ൻ​ഡ​ർ വ്യ​വ​സ്ഥ​ക​ൾ അ​പ്പാ​ടെ തെ​റ്റി​ച്ച് സി​ബി​എ​സ്ഇ തെ​ര​ഞ്ഞെ​ടു​ത്ത​ത് മു​ന്പു​ണ്ടാ​യി​രു​ന്ന ഗ്ലോ​ബ​റീ​നാ ടെ​ക്നോ​ള​ജീ​സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് എ​ന്ന പേ​ര് മാ​റ്റി കോ​യെം​പ്റ്റ് എ​ഡ്യൂ​ടെ​ക് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് എ​ന്ന പേ​രി​ൽ വ​ന്ന ക​ന്പ​നി​യെ​യാ​ണ് എ​ന്ന് സാ​ർ​ത്ഥ​ക് മ​ന​സി​ലാ​ക്കി.

2019-ൽ ​തെ​ലു​ങ്കാ​ന ഇ​ന്‍റ​ർ​മീ​ഡി​യ​റ്റ് പ​രീ​ക്ഷാ​ഫ​ല വി​വാ​ദ​ത്തി​ന്‍റെ കാ​ര​ണ​മാ​യ ക​ന്പ​നി​യാ​ണ് ഗ്ലോ​ബ​റീ​നാ! അ​ന്ന് മൂ​ല്യ​നി​ർ​ണ​യ പി​ഴ​വു​മൂ​ലം ഇ​രു​പ​ത്തി​മൂ​ന്നോ​ളം വി​ദ്യാ​ർ​ത്ഥി​ക​ൾ ആ​ത്മ​ഹ​ത്യ ചെ​യ്യാ​നി​ട​യാ​ക്കി​യ, ക​രി​ന്പ​ട്ടി​ക​യി​ലു​ള്ള ക​ന്പ​നി​ക്ക് ടെ​ൻ​ഡ​ർ വ്യ​വ​സ്ഥ​ക​ൾ മാ​റ്റി​യെ​ഴു​തി 17.8 ല​ക്ഷം വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ ഭാ​വി പ​ന്താ​ടാ​ൻ എ​റി​ഞ്ഞു​കൊ​ടു​ത്ത ഉ​ത്ത​ര​വാ​ദി​ത്ത​പ്പെ​ട്ട​വ​ർ​ക്കെ​തി​രേ ത​ന്‍റെ ബ്ലോ​ഗി​ലൂ​ടെ സാ​ർ​ത്ഥ​ക് അ​ക്ര​മ​ണം അ​ഴി​ച്ചു​വി​ട്ടു! സാ​ർ​ത്ഥ​ക് സ്വ​യം പ​ഴി​ച്ചി​ല്ല, പ​രാ​തി പ​റ​ഞ്ഞ് നി​രാ​ശ​നാ​യി​ല്ല. സ്വ​ന്തം ക​ഴി​വി​ലും അ​ധ്വാ​ന ഫ​ല​ത്തി​ലും ഉ​റ​ച്ച വി​ശ്വാ​സ​മു​ണ്ടാ​യി​രു​ന്ന അ​വ​ൻ ത​ന്‍റെ ക​ണ്ടെ​ത്ത​ലു​ക​ൾ ഇ​ന്ത്യ​ൻ പാ​ർ​ല​മെ​ന്‍റി​ന്‍റെ സ്ഥി​രം സ​മി​തി​ക്കു മു​ന്നി​ൽ അ​വ​ത​രി​പ്പി​ച്ചു.

ഇ​ന്ന് സി​ബി​എ​സ്ഇ ഓ​ഫീ​സ് ഈ ​ക​മ്മി​റ്റി​യു​ടെ അ​ന്വേ​ഷ​ണ​വ​ല​യ​ത്തി​ലാ​ണ്. പ്രി​യ കൂ​ട്ടു​കാ​രെ, ഇ​തൊ​രു വി​ദ്യാ​ർ​ഥി സ​മ​ര​ത്തി​ന്‍റെ ച​രി​ത്ര​മാ​ണ്. സ്വ​ന്ത​മാ​യി സി​ദ്ധാ​ന്ത​മു​ള്ള, ബോ​ധ്യ​ങ്ങ​ളും ല​ക്ഷ്യ​ങ്ങ​ളു​മു​ള്ള ഒ​രു വി​ദ്യാ​ർ​ത്ഥി ഒ​റ്റ​യ്ക്ക് ന​ട​ത്തു​ന്ന സ​മ​രം. ന​മ്മു​ടെ കേ​ര​ള​ത്തി​ലെ വി​ദ്യാ​ർ​ത്ഥി​സ​മ​ര​ങ്ങ​ളു​ടെ ച​രി​ത്ര​മെ​ടു​ക്കൂ.

ഓ​രോ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​യു​ടെ​യും കു​ടി​പ്പ​ക​യു​ടെ​യും ഗൂ​ഢ​ല​ക്ഷ്യ​ങ്ങ​ളു​ടെ​യും ഇ​ര​ക​ളാ​യി വി​ദ്യാ​ല​യ​ങ്ങ​ളും കോ​ളേ​ജു​ക​ളും നി​ശ്ച​ല​മാ​ക്കി, പ​ഠി​പ്പു​മു​ട​ക്കി, ത​മ്മി​ൽ ത​ല്ലി കൊ​ല​വി​ളി ന​ട​ത്തി പൊ​തു​മു​ത​ൽ ന​ശി​പ്പി​ച്ച് ഗു​രു​നി​ന്ദ​യു​ടെ നി​കൃ​ഷ്ട​ക​ർ​മ​ങ്ങ​ളി​ലൂ​ടെ ഗു​രു​ത്വം ന​ഷ്ട​മാ​ക്കി ഭാ​വി ആ​വി​യാ​ക്കു​ന്ന നി​ഷേ​ധാ​ത്മ​ക വി​ദ്യാ​ർ​ത്ഥി​സ​മ​ര ച​രി​ത്ര​ങ്ങ​ളെ അ​വ​സാ​നി​പ്പി​ക്കാ​ൻ സ​മ​യ​മാ​യി​ല്ലേ?വി​കാ​ര​ങ്ങ​ൾ​ക്കു​പ​ക​രം വി​ചാ​ര​വും വി​വേ​ക​വും ഉ​പ​യോ​ഗി​ച്ച് അ​നു​ഭ​വ​ങ്ങ​ളെ നേ​രി​ടാ​നും അ​ർ​ത്ഥ​പൂ​ർ​ണ​മാ​യി രാ​ജ്യ​ന​ന്മ​യ്ക്കാ​യി നേ​രോ​ടെ പോ​രാ​ടു​വാ​നും സാ​ർ​ത്ഥ​ക് സി​ദ്ധാ​ന്ത് എ​ന്ന പ്ര​തി​ഭ​യെ ന​മു​ക്ക് മാ​തൃ​ക​യാ​ക്കാം.

ആ​ശം​സ​ക​ളോ​ടെ സ്വ​ന്തം കൊ​ച്ചേ​ട്ട​ൻ

Latest News

Corehub Up